യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇി ഇ~പാസ്പോര്‍ട്ട് മാത്രം

ദുബായ്: യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇ ~ പാസ്പോര്‍ട്ട് മാത്രമേ ലഭിക്കൂ എന്ന് ദുബായിലെ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ അറിയിച്ചു. ഇ ~ പാസ്പോര്‍ട്ടില്‍ പാസ്പോര്‍ട്ട് ഉടമയുടെ ഡിജിറ്റലൈസ് ചെയ്ത വിവരങ്ങള്‍ അടങ്ങിയ ഒരു ഇലക്രേ്ടാണിക് ചിപ്പ് ഉള്‍പ്പെടുത്തും. ഇത് ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലും സുരക്ഷിതമായും പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍സല്‍ ജനറല്‍ സതീഷ് ശിവന്‍ വിശദീകരിച്ചു.

ഒക്റ്റോബര്‍ 28നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ആഗോളതലത്തില്‍ ഇ ~ പാസ്പോര്‍ട്ട് സംവിധാനം ആരംഭിച്ചത്. പുതിയ സംവിധാനം വഴി അപേക്ഷകര്‍ക്ക് വിവരങ്ങള്‍ പൂരിപ്പിക്കാന്‍ രണ്ട് മിനിറ്റ് സമയം മാത്രം മതിയാകും. പഴയ പാസ്പോര്‍ട്ട് നമ്പര്‍ നല്‍കുക, വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക, സമര്‍പ്പിക്കുക, എന്നതാണ് നടപടി ക്രമമെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് എ. അമര്‍നാഥ് വ്യക്തമാക്കി.

ഇനിമുതല്‍ പാസ്പോര്‍ട്ട് പുതുക്കുന്ന എല്ലാവരും പുതുക്കിയ ജിപിഎസ്പി 2.0 പ്ളാറ്റ്ഫോം വഴി മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ. പാസ്പോര്‍ട്ട് പുതുക്കുന്നതിനായി അടുത്ത ദിവസങ്ങളിലേക്ക് അപോയിമെന്‍റ് എടുത്തവര്‍ക്ക് ഇളവ് നല്‍കുമെന്ന് കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു.

സര്‍വീസ് പ്രൊവൈഡര്‍മാര്‍ വഴി പാസ്പോര്‍ട്ട് പുതുക്കുന്നതിന് അപേക്ഷാ ഫോമുകള്‍ ഇതിനകം പൂരിപ്പിച്ചവര്‍ക്ക് നിലവിലെ അപേക്ഷയുമായി മുന്നോട്ട് പോകാനോ, അല്ലെങ്കില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ പുതുക്കി പൂരിപ്പിക്കാനോ അവസരമുണ്ട്. നിലവിലെ അപേക്ഷയില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്ക് പഴയ കടലാസ് പാസ്പോര്‍ട്ടും, വിവരങ്ങള്‍ ഓണ്‍ലൈനില്‍ വീണ്ടും പൂരിപ്പിക്കുന്നവര്‍ക്ക് ഇ~പാസ്പോര്‍ട്ടും ലഭിക്കും.
- dated 02 Nov 2025

Comments:

Keywords: Gulf - Otta Nottathil - uae_indians_epasport Gulf - Otta Nottathil - uae_indians_epasport,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ രണ്ട് കപ്പലുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ശക്തമായി
ഇറാനില്‍ 5 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്
അലി ഖമേനിയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു
പശ്ചിമേഷ്യയില്‍ യുദ്ധഭീതി: ഗള്‍ഫ് വിമാനങ്ങള്‍ റദ്ദാക്കി; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ തിരിച്ചയച്ചു
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പരിമിതമായ തോതില്‍ വീണ്ടും തുടങ്ങി
ഇറാനെ ഇസ്രായേല്‍ 'ലോക്ക്' ചെയ്തത് ഇങ്ങനെ; ഖമേനി കുടുങ്ങിയത് ചാരവലയില്‍
ഇറാന്‍ യുദ്ധം: ആണവനിലയത്തിന് കേടുപാട്, യൂറോപ്പിന് ഇറാന്റെ ഭീഷണി